എം.കെ.രാഘവന്‍ എംപിയുടെ ‘ജനഹൃദയ യാത്ര’ യ്ക്ക് തുടക്കം

താമരശ്ശേരി :‘നാടിനൊപ്പം നന്മയോടൊപ്പം’ 
എന്ന മുദ്രാവാക്യവുമായി വികസന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനായി എം.കെ രാഘവന്‍ എംപി നയിക്കുന്ന ജനഹൃദയ യാത്ര യ്ക്ക് കട്ടിപ്പാറയിൽ തുടക്കം. കോൺഗ്രസ് പതാക എം.കെ. രാഘവന് കൈമാറി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ജനഹൃദയ യാത്ര ഉദ്ഘാടനം ചെയ്തു. ജനാധിപത്യ വ്യവസ്ഥയെ കശാപ്പ് ചെയ്ത് മത രാഷ്ട്രം സ്വപ്നം കാണുന്ന മോദിക്കും അഴിമതിയിൽ മുങ്ങി കുളിച്ച പിണറായി സർക്കാരിനും എതിരായ വിധിയാകും ലോക്സഭ തെരഞ്ഞെടുപ്പിലേതെന്ന് ചെന്നിത്തല പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയിൽ കോഴിക്കോട് വലിയ മുന്നേറ്റമുണ്ടാക്കിയ നേതാവാണ് എം.കെ. രാഘവനെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡണ്ട് കെ. പ്രവീൺ കുമാർ, എം.എ.റസാഖ്, എൻ. സുബ്രഹ്മണ്യൻ, അഡ്വ. കെ. ജയന്ത്, വി.എം. ഉമ്മർ, പി.എം. നിയാസ്, കെ.സി. അബു, ടി.ടി. ഇസ്മായിൽ, പി.എം. ജോർജ്, പ്രേംജി ജയിംസ്, യു ഡി.എഫ് ജില്ലാകൺവീനർ അഹമ്മദ് പുന്നക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
കോളിക്കല്‍, തച്ചം പൊയില്‍, താമരശ്ശേരി, കൂടത്തായി, ഓമശ്ശേരി ടൗണ്‍, മാനിപുരം, കരുവന്‍പൊയില്‍, കൊടുവള്ളി, വട്ടോളി, കച്ചേരിമുക്ക്, പൈമ്പാലശ്ശേരി, ചെറുവലത്ത് താഴം എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ജനഹൃദയ യാത്രയുടെ ആദ്യ ദിനം നരിക്കുനിയില്‍ സമാപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍