മാതാവും കാമുകനും ചേര്‍ന്ന് കൊന്ന് ഉപേക്ഷിച്ചു'; കുഞ്ഞിന്റെ മൃതദേഹം തൃശൂരില്‍നിന്ന് കണ്ടെത്തി
തൃശ്ശൂർ: മാതാവും കാമുകനും അയാളുടെ പിതാവും ചേർന്ന് കൊലപ്പെടുത്തി എന്ന് വെളുപ്പെടുത്തിയ 11 വയസുള്ള ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപത്തായിട്ടാണ് മൃതദേഹം കണ്ടെത്തിയത്. ബാഗിനുള്ളിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം.
തമിഴ്നാട് സ്വദേശികളായ ശ്രീപ്രിയ - മണിബാലൻ ദമ്പതികളുടെ കുട്ടിയാണ് കൊല്ലപ്പെട്ടത്. മാസങ്ങൾക്ക് മുമ്പ് ശ്രീപ്രിയയും ആൺസുഹൃത്ത് ജയസൂര്യനും തമിഴ്നാട്ടിൽ നിന്നും ഒളിച്ചോടി മലപ്പുറം തിരൂരിലെത്തിയിരുന്നു. ഇവിടെ വെച്ച് ജയസൂര്യനും പിതാവ് കുമാറും ചേർന്ന് കുട്ടിയെ മർദിച്ചു കൊലപ്പെടുത്തി എന്നാണ് ശ്രീപ്രിയ മൊഴി നൽകിയിരിക്കുന്നത്.
കുട്ടിയുടെ മൃതദേഹം തൃശ്ശൂരിലേക്ക് പോകുന്ന വഴി ഉപേക്ഷിച്ചുവെന്നും മൊഴിനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍