എസ്എസ്എം യു പി സ്കൂളിന് വീണ്ടും അംഗീകാരം
താമരശ്ശേരി : നൂതന അക്കാദമിക്ക് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 5000 രൂപയുടെ ക്യാഷ് അവാർഡ് നേടി ഒരിക്കൽ കൂടി എസ്എസ്എം യു പി സ്കൂൾ മികവു തെളിയിച്ചു. ബിആർസി തലത്തിൽ നിരവധി വിദ്യാലയങ്ങളോട് മൽസരിച്ചാണ് പ്രൈമറി വിഭാഗത്തിൽ സ്കൂൾ ക്യാഷ് അവാർഡിന് അർഹത നേടിയത്. ഗണിത രത്നം 2023 എന്ന പ്രോജക്റ്റിൻ്റെ ഭാഗമായി സ്കൂളിൽ നടപ്പിലാക്കിയ സമ്പൂർണ്ണ ക്ലാസ്സ് റൂം ഗണിത ലാബ് മികവുറ്റ രീതിയിൽ പ്രാവർത്തികമാക്കിയതിൻ്റെ ഭാഗമായാണ് കൊടുവള്ളി ബിആർസി ഈ പുരസ്കാരത്തിന് സ്കൂളിനെ തെരഞ്ഞെടുത്തത്. താമരശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സതീഷ്കുമാർ, കൊടുവള്ളി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അബ്ദുൾ ഖാദർ, ബിപിസി മെഹ്‌റലി, ബിആർസി ട്രെയ്നർ മുഹമ്മദ് റാഫി തുടങ്ങിയവർ ഫിബ്രവരി 12 ന് വിദ്യാലയം സന്ദർശിച്ച് നേരിട്ട് കണ്ടു മനസ്സിലാക്കിയാണ് പഠന മികവിൻ്റെ അംഗീകാരമായ അവാർഡിന് എസ്എസ്എം യു പി സ്കൂളിനെ തെരഞ്ഞെടുത്തത്.ഗണിതശാസ്ത്രം ക്ലബ്ബ് കൺവീനർ നസിഫ് മാസ്റ്ററുടെ നേതൃത്വത്തിൽ കാൽക്കുലസ് ഗണിത ക്ലബ്ബ് നടത്തിയ മികച്ച പ്രവർത്തനങ്ങൾ വിദ്യാലയത്തിൻ്റെ പേരും പ്രശസ്തിയും വാനോളം ഉയർത്തിയതായി പ്രധാനാദ്ധ്യാപകൻ വിജയൻ മാസ്റ്റർ, പിടിഎ പ്രസിഡൻ്റ് കെ പി നാസർ, വൈസ് പ്രസിഡൻ്റ് പി പി സലിം എന്നിവർ മീഡിയയോട് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍