ആരും ബഹളം വയ്ക്കരുത്....ഇപ്പൊ ശരിയാക്കിതരാം



ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും മെസഞ്ചറും പ്രവർത്തന രഹിതം; ഉപയോക്താക്കൾ അമ്പരപ്പിൽ.

മെറ്റാ കമ്പനിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും മെസഞ്ചറും പ്രവർത്തനരഹിതമായി. മെറ്റാ കമ്പനിയിൽ നിന്ന് ഇത് സംബന്ധിച്ച് ഇതുവരെ പ്രതികരണം വന്നിട്ടില്ല. എക്‌സ് പ്ലാറ്റ്‌ഫോമിൽ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ ഇത് സംബന്ധിച്ച് വിവരങ്ങൾ പങ്കുവെക്കുന്നുണ്ട്. ഫേസ്ബുക്ക് സൈറ്റിൽ നിന്ന് എല്ലാവരുടെയും അക്കൗണ്ട് സ്വയമേവ ലോഗ് ഔട്ട് ആകുകയായിരുന്നു. വീണ്ടും ലോഗ് ഇൻ ചെയ്യാൻ കഴിയുന്നില്ല. ലോകമെമ്പാടുമുള്ള ഉപയോക്താക്കൾ അമ്പരപ്പിലാണ്  ലക്ഷക്കണക്കിന് ഫേസ്‌ബുക്ക് ഉപയോക്താക്കൾക്കും പതിനയ്യായിരത്തോളം  ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്കും  സേവനങ്ങൾ ലഭിക്കുന്നില്ലെന്ന് വ്യാപകമായി പരാതി ഉയരുന്നുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍