'നാഷണൽ ലീഗ്'; പുതിയ പാർട്ടി രൂപീകരിച്ച് ഐ.എൻ.എൽ വഹാബ് പക്ഷം

കോഴിക്കോട്: നാഷണൽ ലീഗ് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ച് ഐ.എൻ.എൽ വഹാബ് പക്ഷം. പുതിയ പാർട്ടിയെ എൽ.ഡി.എഫിൽ ഉൾപ്പെടുത്തുമെന്ന് ഉറപ്പുകിട്ടിയതായും അബ്ദുൽ വഹാബ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പിന്തുണക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

എ.പി അബ്ദുൽ വഹാബ് പ്രസിഡന്റും നാസർ കോയ തങ്ങൾ ജനറൽ സെക്രട്ടറിയുമായാണ് പാർട്ടി രൂപീകരണം. അച്ചടക്ക നടപടിക്കെതിരെ ഐ.എൻ.എൽ വഹാബ് പക്ഷം നൽകിയ അപ്പീൽ കോടതി തള്ളിയ സാഹചര്യത്തിലാണ് പുതിയ പാർട്ടി പ്രഖ്യാപനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍