യുവതിയുടെ പരാതിയില്‍ സ്റ്റേഷനില്‍ ചര്‍ച്ച; മണ്ണെണ്ണയുമായി മടങ്ങിയെത്തി യുവാവിന്റെ ആത്മഹത്യാശ്രമം


തൃശ്ശൂര്‍: ആലത്തൂര്‍ പോലീസ് സ്റ്റേഷന്‍ വളപ്പില്‍ യുവാവ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കാവശ്ശേരി പത്തനാപുരം ഞാറക്കോട് രാജേഷാണ് (30) സ്റ്റേഷന്‍ വളപ്പില്‍വെച്ച് സ്വയം തീ കൊളുത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പെട്രോള്‍ ക്യാനുമായി എത്തിയ രാജേഷ് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രാവിലെ 10.30-ന് രാജേഷിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇരുകൂട്ടരും പ്രശ്‌നം സംസാരിച്ച് പിരിഞ്ഞ ശേഷമാണ് രാജേഷ് തിരിച്ചുവന്ന് ആത്മഹത്യാശ്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍