ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മതപണ്ഡിതൻ മരിച്ചു

താമരശ്ശേരി: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മതപണ്ഡിതൻ മരിച്ചു. താമരശ്ശേരി തേക്കും തോട്ടം മൈലാടി പാറ അബ്ബാസ് സഖാഫി(57) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസം കുന്ദമംഗലം ചൂലാംവയലിൽ ആയിരുന്നു അപകടം.

ബൈക്ക് യാത്രക്കിടെ തലകറക്കം അനുഭവപ്പെടുകയും നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുതി തൂണിൽ ഇടിക്കുകയുമായിരുന്നു. കോഴിക്കോട് മുഖദാർ സ്വദേശിയായ അബ്ബാസ് സഖാഫി ഏതാനും വർഷമായി തേക്കുംതോട്ടത്തിലാണ് താമസം. ദീർഘകാലം ലക്ഷദ്വീപിലായിരുന്നു. ഭാര്യ: ആയിശ. മക്കൾ: അഹമ്മദ് കബീർ, ഫാത്വിമ ഹുദ. സഹോദരങ്ങൾ: ആലിക്കോയ, ഹസ്സൻകോയ, ബഷീർ, ഇസ്‌മായിൽ, റാസി, നൂഹ്, ഫാസില, ജമീല. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 7.30 ന് തേക്കുംതോട്ടം ജുമാ മസ്‌ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍