കാറിൽ പ്രസവം; യുവതിക്ക് രക്ഷകനായി ആംബുലൻസ് ഡ്രൈവർ

'
കോഴിക്കോട്:ആശുപത്രിയിലേക്കു പോകും വഴി കാറിൽ പകുതി പ്രസവിച്ച യുവതിക്കു വഴിയരികിലെ ആംബുലൻസ് ഡ്രൈവർ രക്ഷകനായി.  മേയ്ത്ര  ഹോസ്പ്‌പിറ്റലിലെ 
ആംബുലൻസ് ഡ്രൈവർ കുറ്റ്യാടി കുഴിച്ചാലിൽ കെ. സി.രാഗേഷ് ആണ് 
സമയോചിതമായ പ്രവർത്തനത്തിലൂടെ യുവതിയുടെയും നവജാത ശിശുവിന്റെയും ജീവനു കാവലാളായി മാറിയത്.

തന്റെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച രാഗേഷിനു നന്ദി പറയാൻ വെള്ളിയൂർ താമസിക്കുന്ന റസാഖിന്റെ ഭാര്യ ഷാഹിന യ്ക്കു വാക്കുകളില്ല. ശനിയാഴ്‌ച വൈകിട്ട് ആറരയോടെ രാഗേഷ് വെസ്‌റ്റ്ഹില്ലിലെ പെട്രോൾ പമ്പിൽ ആംബുലൻസുമായി നിൽക്കുമ്പോൾ ഒരു കാർ കൊണ്ടു വന്നു നിർത്തി അതിലുള്ളവർ സഹായം അഭ്യർഥിക്കുകയായിരുന്നു.

രാഗേഷ് നോക്കുമ്പോൾ ഷാഹിന അവശനിലയിലായിരുന്നു.  പകുതി 
പുറത്തെത്തിയ കുഞ്ഞിനെ കയ്യിൽ താങ്ങി രക്തം വാർന്ന നിലയിൽ കാറിൽ ഇരിക്കുന്ന യുവതിയെ കണ്ടു. അപകടാവസ്‌ഥ മനസ്സിലാക്കിയ രാഗേഷ് അവരെ ശ്രദ്ധാപൂർവം ആംബുലൻസിൽ കിടത്തി. ഉടൻ മേയ്ത്ര ആശുപത്രിയിൽ എത്തി

ആംബുലൻസ് ഓടിക്കുന്നതിനിടയിൽ യുവതിയുടെ അവസ്‌ഥ  രാഗേഷ് ആശുപത്രിയിൽ അറിയിച്ചിരുന്നു. അവിടെ ഡോ.സന്ധ്യ  പറഞ്ഞു.

വെസ്റ്റ്ഹി ല്ലിൽ നിന്നു 5 മിനിറ്റു കൊണ്ടു ഷാഹിനയെ യും കൊണ്ടു ആംബു ലൻസ് മേയ്ത്ര ആശുപത്രിൽ എമർജൻസി വിഭാഗത്തിനു മുന്നിലെത്തി. അതിനിടയിൽ ഒരു പെൺകുഞ്ഞിൻ്റെ ആദ്യ കരച്ചിൽ ആംബുലൻസിൽ കേട്ടു. ആശു ത്രി മുറ്റത്തു ഡോക്ടർമാരും നഴ്‌സുമാരും എത്തി യുവതിയെയും കുഞ്ഞിനെയും തീവ്രപരിച രണ വിഭാഗത്തിലേക്കു മാറ്റി. യുവതി 
അവശനിലയിലായിരുന്നു. ഇപ്പോൾ അമ്മയും കുഞ്ഞും പൂർണ ആരോഗ്യവാന്മാരാണ്.

രാഗേഷും മേയ്ത്ര ആശുപത്രിയിലെ ഡോക്ടർമാരും നഴ്സു‌മാരും മറ്റു ജീവനക്കാരും നൽകിയ ചികിത്സ പരിചരണവും ആശ്വാസവാക്കുകളും ഒരിക്കലും മറക്കില്ലെന്നു ഷാഹിനയുടെ ഭർത്താവ് റസാഖും ബന്ധുക്കളും പറയുന്നു. ഷാഹിനയുടെ ആദ്യ പ്രസവത്തിലെ കുഞ്ഞ് മരിച്ചതാണ്.വെള്ളിയൂരിൽ നിന്നു 
കോട്ടപ്പറമ്പ് ആശുപത്രിയിലേക്കാണു പുറപ്പെട്ടത്. അത്തോളി എത്തിയ പ്പോൾ ഷാഹിനയ്ക്ക് അസ്വ സ്ഥ‌ഥത തുടങ്ങി. അവിടെ പൊലീസ് സ്‌റ്റേഷനിൽ ചെന്ന് ആംബുലൻസ് ലഭ്യമാക്കാൻ പറഞ്ഞു. അവർ കുറെ ശ്രമിച്ചെങ്കിലും നടന്നില്ല. രക്ഷയില്ലാതെ കാറിൽ യാ ത്ര തുടരുകയായിരുന്നു. ഷാഹിന യും കുഞ്ഞും ഇന്ന് ആശുപത്രി വിടും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍