സംരക്ഷിക്കാനാകില്ലെങ്കില്‍ രാജിവയ്ക്കണം'; രൂക്ഷ വിമര്‍ശനവുമായി ബിഷപ് ഇഞ്ചനാനിയില്‍...


താമരശ്ശേരി:വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ മനുഷ്യജീവന്‍ പൊലിയുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച്  താമരശ്ശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയില്ലെങ്കില്‍ രാജിവച്ച് പുറത്തുപോകണം. തമിഴ്നാട് സര്‍ക്കാര്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തിയത് കേരളം കണ്ടില്ലെന്ന് നടിക്കുകയാണ്. കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലാനുള്ള അവകാശം കര്‍ഷകര്‍ക്ക് നല്‍കണമെന്നും അദ്ദേഹം തുറന്നടിച്ചു. മലയോര ജനത അതീവ ദുഃഖത്തിലാണ്. ഞങ്ങള്‍ക്ക് ആരുമില്ലെന്ന തോന്നലാണുള്ളത്. വനംവകുപ്പാണ് ഇതില്‍ നടപടിയെടുക്കേണ്ടത്. കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളില്‍ നിന്ന് ജീവന്‍ സംരക്ഷിക്കുകയാണ് വേണ്ടത്. അതിന് കര്‍ഷകര്‍ ഇറങ്ങുമ്പോള്‍ കേസും അറസ്റ്റുമായി വരാതിരുന്നാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍