ഇന്നവേറ്റീവ് സ്കൂൾ അവാർഡ് വെട്ടി ഒഴിഞ്ഞ തോട്ടം എസ്എസ്എം യു പി സ്കൂളിന്

കട്ടിപ്പാറ:പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഇന്നവേറ്റീവ് സ്കൂൾ അവാർഡ് കൊടുവള്ളി ബിആർസി തലത്തിൽ പ്രൈമറി വിഭാഗത്തിൽ വെട്ടി ഒഴിഞ്ഞ തോട്ടം എസ്എസ്എം യു പി സ്കൂൾ കരസ്ഥമാക്കി. താമരശ്ശേരി, കൊടുവള്ളി ഉപജില്ലകളിലെ നിരവധി വിദ്യാലയങ്ങളോട് മൽസരിച്ചാണ് മലയോര ഗ്രാമത്തിലെ എസ്എസ്എം യു പി സ്കൂൾ 5000 രൂപയുടെ പുരസ്കാരം നേടിയത്. ഗണിത രത്നം 2023 എന്ന പ്രോജക്ടിൻ്റെ ഭാഗമായി നസീഫ് മാസ്റ്ററുടെ നേതൃത്വത്തിൽ സമ്പൂർണ്ണ ക്ലാസ്സ് റൂം ഗണിത ലാബ് മികച്ചരീതിയിൽ നടപ്പിലാക്കി മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയായിരുന്നു. പുരസ്കാരം കൊടുവള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അബ്ദുൾ ഖാദർ സാറിൽ നിന്ന് പ്രധാനാദ്ധ്യാപകൻ വിജയൻ മാസ്റ്റർ, ഗണിതശാസ്ത്രം കൺവീനർ നസീഫ് മാസ്റ്റർ എന്നിവർ ചേർന്ന് ബിആർസി നടത്തിയ പ്രോഗ്രാമിൽ ഏറ്റുവാങ്ങി. പിടിഎ പ്രസിഡൻ്റ് കെ പി നാസർ ഈ പുരസ്കാരച്ചടങ്ങിൽ പങ്കെടുത്തത് വിദ്യാലയത്തിൻ്റെ വളർച്ചയിൽ പിടിഎ യുടെ പിന്തുണ ഒരിക്കൽക്കൂടി ഊട്ടിയുറപ്പിക്കുന്നതായിരുന്നു. വലിയ വിദ്യാലയങ്ങളോട് മൽസരിച്ച് അഭിമാനാർഹമായ തിളങ്ങുന്ന വിജയം കൈവരിച്ച എസ്എസ്എംയുപി സ്കൂൾ അനുദിനം വളർന്നു വികസിക്കുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് ബിപിസി മെഹ്‌റലി, എഇഒ സതീഷ് കുമാർ, അബ്ദുൾ ഖാദർ എന്നിവർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍