വാവാട് മൂന്ന് കാറുകള്‍ കൂട്ടിയിടിച്ച് അപകടം; 10 വയസ്സുകാരി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക്


താമരശ്ശേരി: കാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക്. താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന മുക്കം, ഓമശ്ശേരി സ്വദേശികള്‍ സഞ്ചരിച്ച കാറും എതിരെ വന്ന കൊടുവള്ളി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറുമാണ് ആദ്യം കൂട്ടിയിടിച്ചത്. ഇതോടെ വട്ടം കറങ്ങിയ കൊടുവള്ളി സ്വദേശികളുടെ കാര്‍ പിന്നില്‍ ഉണ്ടായിരുന്ന കാറിലും ഇടിച്ചു. 

ദേശീയപാതയില്‍ വാവാട് ഇരുമോത്ത് അങ്ങാടിക്ക് സമീപം ഇന്നലെ രാത്രി പത്തുമണിയോടെ ആയിരുന്നു അപകടം. സൗത്ത് കൊടുവള്ളി സ്വദേശി സമദിന്റെ മകള്‍ അജുവ ഫാത്തിമ(10) ക്കും മറ്റൊരു കാറിലുണ്ടായിരുന്ന വെളിമണ്ണ സ്വദേശി സുലൈമാനും കൂടെ ഉണ്ടായിരുന്ന മറ്റൊരാള്‍ക്കുമാണ് പരിക്കേറ്റത്. അജുവ ഫാത്തിമയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും സുലൈമാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഏതാനും പേര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. തിരൂരങ്ങാടി സ്വദേശികളായ കുടുംബമാണ് മൂന്നാമത്തെ കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍