വയനാട്ടില്‍ വനിതാ ഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍

കൽപ്പറ്റ: വയനാട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഡോ. ഇ കെ ഫെലിസ് നസീര്‍ (31) ആണ് മരിച്ചത്. ആശുപത്രി ക്യാംപസിലെ വീട്ടിലാണ് ഡോ. ഫെലിനെ മുറിയില്‍ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറാണ് ഡോ ഫെലിസ്. ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ കൂടിയായിരുന്നു ഡോ. ഫെലിസ്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍