വണ്ടൂരിൽ രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി ഉപയോഗിച്ചതിൽ തര്‍ക്കം: കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു
മലപ്പുറം വണ്ടൂരിൽ നടന്ന രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ കൊടി വീശിയതിനെ ചൊല്ലി എംഎസ്എഫ്- കെഎസ്‌യു പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. യോഗത്തിനു ശേഷം നടന്ന സംഗീതനിശയിൽ എംഎസ്എഫ് പ്രവർത്തകർ മുസ്ലീം ലീഗിന്റെയും എംഎസ്എഫിന്റെയും കൊടി വീശിയത് കെഎസ്‌യുക്കാർ ചോദ്യം ചെയ്തതോടെയാണ് പ്രശ്നം തുടങ്ങിയത്. പരിപാടിക്ക് കൊടി ഉപയോഗിക്കേണ്ടതില്ലെന്ന ധാരണ എംഎസ്എഫ് പ്രവർത്തകർ ലംഘിച്ചെന്നാണ് കെഎസ്‌യു പറയുന്നത്. കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കുകയായിരുന്നു. കെഎസ്.യുവിൻ്റേയും എം എസ് എഫിൻ്റേയും ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുത്ത പരിപാടിയിലാണ് പ്രശ്നമുണ്ടായത്.
ഈ മാസം ആദ്യം വയനാട്ടിൽ രാഹുൽഗാന്ധിയുടെ റോഡ്‌ഷോയ്‌ക്കിടെ കോൺഗ്രസ് പാർട്ടിയുടെയോ സഖ്യകക്ഷിയായ മുസ്ലിം ലീഗിന്റേയോ കൊടികൾ ഉപയോഗിക്കേണ്ടതില്ലെന്ന തീരുമാനം ബി.ജെ.പിക്കും സി.പി.എമ്മിനും രാഷ്ട്രീയ വാഗ്വാദങ്ങൾക്ക് ഇടം നൽകി. കോൺഗ്രസ് ബി.ജെ.പിയെ ഭയക്കുന്നതിനാലാണ് പതാകകൾ ഉപയോഗിക്കാത്തതെന്ന് സി.പി.എം. ആരോപിച്ചപ്പോൾ, മുസ്ലീം ലീഗിനെ കുറിച്ച് രാഹുൽ ഗാന്ധിക്ക് നാണക്കേട് തോന്നിയത് കൊണ്ടാണെന്നും, അവരുടെ പിന്തുണ നിരസിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുന്നുവെന്നും ബി.ജെ.പി. അവകാശപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍