അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

മുക്കം:കഴിഞ്ഞ ദിവസം എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം അത്താണി പെട്രോൾ പമ്പിന് മുൻവശം കാറും - ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ  അപകടത്തിൽ ചികിത്സയിൽ ഉണ്ടായിരുന്ന 3 പേരിൽ ഒരാൾ മരിച്ചു. മുക്കം പെരുമ്പടപ്പ് സ്വദേശി അഖിലാണ്  ഇന്ന് രാവിലെ മരണപ്പെട്ടത് മറ്റു രണ്ടുപേർ ചികിത്സയിലാണ് വ്യാഴാഴിച്ച് രാത്രി 11:45 ഓടെ യായിരുന്നു അപകടം 

തിരിക്കാനായി പമ്പിൽ കയറ്റിയ കാർ. പമ്പിൽ നിന്നും റോഡിലേക്ക് ഇറങ്ങിയ കാർ റോഡ് മുറിച്ചു കടക്കുന്നതിന് ഇടെ മുക്കം ഭാഗത്തു നിന്നും വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതര പരിക്കേറ്റ അഖിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണപ്പെട്ടത് .

മറ്റു രണ്ടുപേർ മുക്കത്തെ സോകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് 

അപകടത്തിൽ ബൈക്കിന്റെ മുൻവശം പൂർണമായും തകർന്നിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍