മദ്യപിച്ച് എത്തിയ ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊലപ്പെടുത്തി

പത്തനംതിട്ട > പത്തനംതിട്ടയിൽ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പത്തനംതിട്ട അട്ടത്തോടാണ് സംഭവം. പടിഞ്ഞാറെ കോളനിയിൽ താമസിക്കുന്ന രത്നാകരൻ (57) ആണ് മരിച്ചത്. ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രത്നാകരൻ ഞായറാഴ്ച രാത്രി  മദ്യപിച്ച് എത്തിയതോടെ ഭാര്യ ശാന്ത  വഴക്കിനിടെ  കമ്പിവടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് കുഴഞ്ഞുവീണ രത്‌നാകരനെ നിലയ്ക്കലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍