രാമനട്ടുകരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് താമരശ്ശേരി സ്വദേശി മരിച്ചു
താമരശ്ശേരി: കോഴിക്കോട് രാമനട്ടുകരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിൽ തെറിച്ചു വീണ യാത്രികൻ്റെ ദേഹത്ത് ലോറി കയറി ദാരുണാന്ത്യം . താമരശ്ശേരി പൊടുപ്പിൽ താമസിക്കുന്ന രാജേഷ് (30) ആണ് മരണപ്പെട്ടത്. സഹയാത്രികനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രി പെറുക്കി വിറ്റ് ഉപജീവനം കഴിച്ചുകൂട്ടി വരികയായിരുന്നു തമഴ്‌നാട് സ്വദേശിയായ രാജേഷ്
പള്ളിപ്പുറം വാടിക്കൽ പൊടുപ്പിൽ കോളനിക്ക് സമീപം പുതിയ വീട് വെച്ച് താമസിച്ചു വരികയാണ് . സുഹൃത്തുക്കളായ നാലു പേർ രണ്ടു ബൈക്കുകളിലായി സഞ്ചരിക്കുംമ്പോഴാണ് കൂട്ടിയിടിച്ചത് എന്നാണ് ലഭ്യമായ വിവരം.
പിതാവ്: ചെല്ലപ്പൻ.
മാതാവ്:സാവിത്രി.
ഭാര്യ :അയ്യമ്മ
മകൾ: ഐശ്വര്യ.
സഹാദരൻ : ചിന്നപ്പൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍