കണ്ണപ്പൻകുണ്ടിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു.

പുതുപ്പാടി:കണ്ണപ്പൻകുണ്ട് മൈലള്ളംപാറയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കണ്ണപ്പൻകുണ്ട് പൊറായിൽ അബ്ബാസ് (60) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്ത കണ്ണപ്പൻ കുണ്ട് സ്വദേശി സലാമിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇരുവരും സഞ്ചരിച്ച സ്‌കൂട്ടർ ബ്രേക്ക് 
നഷ്ടപ്പെട്ടതിനെതുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് പ്രാഥമിക വിവരം. ഓടിക്കൂടിയ നാട്ടുകാർ ഇരുവരേയും ഹോസ്‌പിറ്റലിലേക്ക് കൊണ്ട്പോകുന്നതിനിടെ അബ്ബാസ് മരണപ്പെടുകയായിരുന്നു മൃതദേഹം കോഴിക്കോട് മെഡിക്കൽകോളേജിലെ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. രാവിലെ 10 മണിയോടെയായിരുന്നു അപകടം

ഭാര്യ :റംല 
മക്കൾ:ജംഷാദ്,റംസീന

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍