പുസ്തകത്തട്ടിൽ പദ്ധതിയിലേക്ക് കല്ലുള്ളതോട് എ ഡി എസ് യൂണിറ്റ് പുസ്തകങ്ങൾ വിതരണം ചെയ്തു:


കട്ടിപ്പാറ :- കൊടുവള്ളി ബിആർസിയുടെ അഭിമാന പ്രോജക്ട് ആയ പുസ്തകത്തൊട്ടിൽ പദ്ധതിയിൽ ഉൾപ്പെടുത്തി കട്ടിപ്പാറ കല്ലുള്ള തോട് ഒന്നാം വാർഡ് എഡിഎസ് അംഗങ്ങൾ നസ്രത്ത് എൽ പി സ്കൂൾ മുത്തൂറ്റിക്കലിന് പുസ്തകങ്ങൾ കൈമാറി.

വായനയുടെ ലോകത്തേക്ക് കുഞ്ഞുങ്ങൾക്ക് കടന്നു വരാനുള്ള നല്ലൊരു അവസരമാകട്ടെ ഈ പദ്ധതിയെന്ന് ആശംസിച്ചുകൊണ്ട് ഒന്നാം വാർഡ് മെമ്പർ  സുരജ. വി. പി  നസ്രത്ത് എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് ചിപ്പി രാജിന്    പുസ്തകങ്ങൾ നൽകി.CDS   ചെയർപേഴ്സൺ ഷൈജ ഉണ്ണി,  ADS   ചെയർ പേഴ്സൺ  റിനിജ കെ 
ADS  സെക്രട്ടറി വിജിനി എം വി  സ്കൂൾ സീനിയർ അസിസ്റ്റന്റ് മീന ക്രിസ്റ്റി എന്നിവർ ആശംസകൾ നേർന്നു.

എഡിഎസ് അംഗങ്ങളായ
 ഗീത.  സി ഷൈലജ. സി. പി   
റൈഹാനത്ത്. ടി. പി  എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍