കോരങ്ങാട് സ്കൂട്ടർ ഇലക്ട്രിക് പോസ്റ്റിന് ഇടിച്ച് അപകടം, യുവാവിന് പരുക്ക്
താമരശ്ശേരി : സംസ്ഥാന പാതയിൽ
കോരങ്ങാട് മൂന്നാം തോട് ജംഗ്ഷനു സമീപം നിയന്ത്രണം വിട്ട സ്കൂട്ടർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവിന് സാരമായി പരുക്കേറ്റു. ഓമശ്ശേരി നീലേശ്വരം സ്വദേശിയായ യുവാവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇന്ന് പുലർച്ചെ 5:00 മണിയോടെ ആയിരുന്നു അപകടം.
ഒരു നിമിഷത്തെ അശ്രദ്ധ... അതിന് ജീവന്റെ വില നൽകേണ്ടി വരുമായിരുന്നു... പക്ഷേ, ഹെൽമറ്റ് രക്ഷയായി. യുവാവിന്റെ തല പോസ്റ്റിൽ അടിച്ചെങ്കിലും ഹെൽമറ്റ് വച്ചുകൊണ്ട് ജീവൻ തിരിച്ചു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍