ദേശാടന പക്ഷികളെ ക്രൂരമായി വേട്ടയാടി കണ്ണിൽ കമ്പി കുത്തിയിറക്കി ചുട്ടു തിന്നും; കോഴിക്കോട് മൂന്ന് പേർ പിടിയിൽ
കോഴിക്കോട്: ദേശാടന പക്ഷികളെയടക്കം ക്രൂരമായി വേട്ടയാടി ചുട്ടു തിന്നുന്ന സംഘത്തിലെ മൂന്ന് പേർ പിടിയിൽ. പന്നിക്കോട് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മണികണ്ഠൻ, രാജേഷ്, രവി എന്നിവരെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചത്. പക്ഷികളുടെ കണ്ണിൽ കമ്പി കുത്തിക്കേറ്റി അതിക്രൂരമായാണ് വേട്ടയാടുന്നത്.
ആക്രി കച്ചവടവുമായി കേരളത്തിൽ എത്തിയതാണ് ഇവർ. നാട്ടുകാരാണ് മൂന്ന് പേരെ പിടികൂടിയത്. രണ്ടുപേർ ഓടി രക്ഷപ്പെട്ടു. പോലീസ് ഇവരെ വനം വകുപ്പിന് കൈമാറി. പ്രാവ്, കൊക്ക് തുടങ്ങിയ പക്ഷികളെയാണ് കൂടുതൽ വേട്ടയാടുന്നത്.
പക്ഷികളുടെ കണ്ണിൽ കമ്പിയോ മൊട്ടുസൂചിയോ കുത്തിക്കേറ്റി കാഴ്ച്ച നഷ്ടപ്പെടുത്തിയ ശേഷം അവയുടെ കാൽ കയറിൽ ബന്ധിപ്പിച്ചിടും. ചിറകിട്ടടിക്കുന്നത് കണ്ട് എത്തുന്ന മറ്റ് പക്ഷികളെ കൂട്ടമായി പിടികൂടുകയുമായിരുന്നു ഇവർ ചെയ്‌തിരുന്നത്. ഇവയെ കൊന്ന് തിന്നുകയോ അല്ലെങ്കിൽ കച്ചവടം ചെയ്യുകയോ ആണ് ഇവർ ചെയ്‌തിരുന്നത്."

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍