ക്ഷേത്ര കുളത്തില്‍ കുളിക്കുന്നതിനിടെ കോഴിക്കോട് 14 കാരൻ മുങ്ങി മരിച്ചു
കോഴിക്കോട് 14 കാരൻ മുങ്ങി മരിച്ചു. കോഴിക്കോട് ആഴ്ചവട്ടം സ്വദേശി ജയപ്രകാശിന്റെ മകൻ സഞ്ജയ് കൃഷ്ണയാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ആഴ്ചവട്ടം ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയായിരുന്നു അപകടം. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍