വിവാഹ വീട്ടിന് സമീപത്തെ അക്രമം; മൂന്നുപേർക്കൂടി പിടിയിൽ, പോലീസ് തെളിവെടുപ്പ് നടത്തി..

 



ബാലുശ്ശേരി :എസ്റ്റേറ്റ് മുക്ക് ചിറക്കൽ  വിവാഹ വീട്ടിലേക്ക് വരുന്നവരുമായി അടിപിടി നടത്തുകയും സഹോദരങ്ങളെ കത്തികൊണ്ട് കുത്തി കൊല്ലാൻ ശ്രമിക്കുകയും ചെയ്ത  കേസിൽ പ്രതികളിൽ മൂന്നുപേർക്കൂടി പിടിയിൽ എസ്റ്റേറ്റ് മുക്ക്  മുഹ്ഹമ്മദ് നെയ്ഫ്, മുഹമ്മദ് ജാസിര്‍, സല്‍മാന്‍ എന്നിവരെയാണ് ഇന്ന്  അറസ്റ്റ് ചെയ്തത്.

 നേരത്തെ അറസസ്റ്റ് ചെയത് എസ്റ്റേറ്റ് മുക്ക് നല്ലളപ്പാട്ടിൽ മുനീർ, തോട്ടുംകര മുഹമ്മദ് ഷെറിൻ, പാലക്കണ്ടി ആസിഫ് മുഹമ്മദ് എന്നിവരുൾപ്പെടെ 6 പേരുമായി ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിൻ്റെ നേതൃത്വ്‌ത്തിൽ തെളിവെടുപ്പിനായി പ്രതികളെ എസ്റ്റേറ്റ് മുക്കിൽ എത്തിച്ചു.

ഈ മാസം 19 ന് രാത്രി  സംഘർഷം  ഉണ്ടായത് സഹോദരങ്ങളായ ചിറക്കൽ ഷമീർ, ഷുഹൈബ് എന്നിവരെയാണ് അ്ക്രമിച്ചത്.  എസ്റ്റേറ്റ് മുക്ക് സ്വദേശികളായ മുനീറും സംഘവും കല്യാണ വീട്ടിലേക്ക് വണ്ടി ഓടിച്ചു കയറ്റിയിരുന്നു. ഭയന്ന് സ്ത്രീകൾ ഉൾപ്പെടെ ഏതാനും പേർ നിലത്ത് വീണിരുന്നു. ഷമീറും ഷുഹൈബും ഉൾപ്പെടെ ഏതാനും പേർ ഇത് ചോദ്യം ചെയ്തുതു. തുടർന്ന് ഇവർ തമ്മിൽ അടിപിടി ഉണ്ടാവുകയും പൊലിസ് സ്ഥലത്തെത്തി സംഘർഷം ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി ഞായറാഴ്ച പുലർച്ചെ രണ്ടിന് മുഹമ്മദ് ഷെറിന്റെ നേതൃത്വത്തിൽ കാറിലെത്തിയ ആറംഗസംഘം ഷമീറിനേയും, ഷുഹൈബിനേയും വീട്ടിലെത്തി വിളിച്ചുണർത്തി മാരകായുധങ്ങളുപയോഗിച്ച് അടിച്ചും കത്തി കൊണ്ട് കുത്തിയും പരുക്കേൽപിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍