വേവ്സ് 2024; വിദ്യാർത്ഥികൾക്ക് സ്വപ്ന യാത്രയൊരുക്കി സ്റ്റാർ കോളിക്കൽ
പൂനൂർ:കോളിക്കല്‍ പ്രദേശത്ത് ഈ വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു കഴിഞ്ഞ വര്‍ക്കായി സ്റ്റാര്‍ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് സ്വപ്‌നങ്ങളിലേക്കൊരു യാത്ര, വേവ്സ് 24 സംഘടിപ്പിച്ചു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് അമീർ മുഹമ്മദ് ഷാജി യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് മെമ്പർ മുഹമ്മദ് മോയത്ത്, ക്ലബ്ബ് രക്ഷാധികാരികളായ സി.കെ ബേബി, ഷാഫിക്ക് വമ്പു, സതീഷ് വിപി, ബഷീർ ഐ.കെ, അസൈനാർ ടി.സി, അഷ്‌റഫ് അച്ചൂർ, വി കെ ജാബിർ, ക്ലബ് പ്രസിഡന്റ് ഐ.പി നവാസ്, സെക്രട്ടറി ഫാസിൽ വി.കെ, മെമ്പർമാരായ മനാഫ് ടി.സി, ശക്കിറലി, സ്മിത സതീഷ്, ബാസിത്ത് കെ.ടി, മനാഫ് വി. പി എന്നിവർ സംബന്ധിച്ചു. കുട്ടികളുടെ ഭാവി തീരുമാനിക്കുന്നതില്‍ വലിയ പങ്കുവഹിക്കാവുന്ന യാത്രയില്‍ തികച്ചും സൗജന്യമായാണ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചത്. സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (CIGI), കോഴിക്കോട് കളക്ടറേറ്റ്, ഗവണ്മെന്റ് സൈബർ പാർക്ക് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി, വിദഗ്ധരുമായി വിദ്യാർത്ഥികൾ സംവദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍