കൊട്ടിയൂർ ഉത്സവം മെയ് 21 മുതൽ ജൂൺ 17 വരെ
കണ്ണൂർ:ബാവലിപ്പുഴയോരത്ത് നീരൊഴുകുന്ന പ്രദക്ഷിണ വഴിയായി തിരുവഞ്ചിറ മാത്രമല്ല മഴ അനുഗ്രഹം ചൊരിഞ്ഞെത്തുന്ന കൊട്ടിയൂരിലെ അതിശയങ്ങൾ. മഴയും പ്രകൃതിയും ഒരുമിക്കുന്ന ഉത്സവമാണ് കൊട്ടിയൂര്‍ വൈശാഖമഹോത്സവം.
ദക്ഷിണകാശി എന്നറിയപ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ വൈശാഖോത്സവത്തിന് തയ്യാറെടുക്കുകയാണ്. ഉത്സവത്തിന്റെ പ്രാക്കൂഴം ചടങ്ങാണ് വ്യാഴാഴ്ച നടക്കുന്നത്.
28 ദിവസം നീളുന്ന കൊട്ടിയൂര്‍ ഉത്സവം ഐതിഹ്യപ്പെരുമ കൊണ്ടും ആചാരപ്പെരുമ കൊണ്ടും കേരളത്തിലെ മറ്റ് ക്ഷേത്രോത്സവങ്ങളില്‍ നിന്ന് വേറിട്ടുനില്‍ക്കും. ഇക്കരെ കൊട്ടിയൂര്‍ എന്ന നിത്യപൂജയുള്ള ക്ഷേത്രവും വര്‍ഷത്തില്‍ ഉത്സവത്തിന് മാത്രം തുറക്കുന്ന അക്കരെ കൊട്ടിയൂര്‍ എന്ന കാനന ക്ഷേത്രവും. മഴക്കാലത്ത് മാത്രം നടക്കുന്ന ഉത്സവം, മഴയില്ലെങ്കില്‍ മഴ അനുഗ്രഹം ചൊരിഞ്ഞെത്തുന്ന കൊട്ടിയൂര്‍"
ക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂര്‍ എന്നാണ് വിശ്വാസം. ബാവലിപ്പുഴയോരത്തുള്ള കാനനക്ഷേത്രമാണ് കൊട്ടിയൂര്‍. മണിത്തറയിലെ സ്വയംഭൂ ശിവലിംഗവും വെള്ളത്തിലും കരയിലും ഉണ്ടാക്കിയ പര്‍ണശാലകളും ഒരു മഹായാഗത്തിന്റെ ഓര്‍മ പേറുന്നതാണ്.
ബാവലിപ്പുഴയുടെ കിഴക്കുഭാഗത്തുനിന്നെത്തുന്ന വെള്ളം ക്ഷേത്രമുറ്റമായ തിരുവഞ്ചിറയെ വലം വച്ച് പടിഞ്ഞാറോട്ട് ഒഴുകി ബാവലിയില്‍ ചേരും. പ്രകൃതിയും മനുഷ്യനും ഒന്നാകുന്ന അപൂര്‍വത കൂടി കൊട്ടിയൂര്‍ ഉത്സവത്തിന്റെ മാത്രം പ്രത്യേകതയാണ്.(സ്ത്രീകൾക്ക് പ്രവേശനം ജൂൺ 13 ഉച്ചവരെ മാത്രം )
.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍