കട്ടിപ്പാറയിൽ യുവാവിന് വെട്ടേറ്റു
താമരശ്ശേരി: അരീക്കോട് സ്വദേശിയായ ലുഹൈബ് (24) നാണ് തലക്കും, മുഖത്തും വെട്ടേറ്റത്.കട്ടിപ്പാറ അമരാട് രാത്രി ഒരു മണിക്കാണ് സംഭവം.
രാത്രി ഒരു മണിയോടെ യുവതിയും ഭർത്താവും കിടപ്പുമുറിയിൽ ഇരിക്കുന്നതിനിടെ യുവാവ് വീടിനകത്തേക്ക് കടന്നുവരികയായിരുന്നു ഇതു കണ്ട ഭർത്താവ് അടുക്കളയിൽ നിന്നും കത്തിയെടുത്ത് കൊണ്ടുവന്ന് വെട്ടുകയായിരുന്നു.
അമരാട് സ്വദേശിനിയായ 23 കാരിയുടെ വീട്ടിൽ വെച്ചാണ് സംഭവം.
യുവതിയും ഭർത്താവും, രണ്ടു വയസ്സായ കുട്ടിയും, യുവതിയുടെ മാതാവും, മൂത്ത സഹോദരിയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. യുവതിയുടെ സഹോദരിക്ക് വീണ് പരുക്കേറ്റിട്ടുണ്ട്.
യുവതിയുടെ മാതൃവീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.
യുവതിയെയും, കുഞ്ഞിനേയും കാണ്മാനില്ല എന്ന് കാണിച്ച് മൂന്നു ദിവസം മുമ്പ് ഭർത്താവ് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍