ബസ്റ്റോപ്പിൽ ഇരുന്ന് കുളിക്കാം ?

സ്വന്തം ലേഖനം

താമരശ്ശേരി; സംസ്ഥാനപാതയിൽ കോരങ്ങാട് ബസ്റ്റോപ്പിൽ ഇരുന്നാൽ യാത്രക്കാരുടെ സ്ഥിതി ഇതാണ് മഴ നനയാതെ കയറി നിൽക്കാൻ 
നോക്കിയാൽ വാഹനങ്ങൾ വെള്ളം ചീറ്റി കുളിപ്പിക്കും അശാസ്ത്രീയമായ ഡ്രെയിനേജ് നിർമ്മാണമാണ് കാരണമാകുന്നത്.

ഡ്രൈനേജ് വഴി  ഒഴിക്കേണ്ട വെള്ളം
റോഡിലൂടെ ഒഴുകുമ്പോൾ വാഹനങ്ങൾ യാത്രക്കാരുടെ ദേഹത്തേക്ക് വെള്ളം
ചീറ്റുന്നതാണ് ബസ് യാത്രക്കാർക്ക് വിനയാകുന്നത്.

യാത്ര ചെയ്യാൻ എത്തുന്ന സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്കാണ് ഈ അനുഭവം നേരിട്ടത് പലരും നനഞ്ഞു കുളിച്ചാണ്  തിരിച്ചു വീട്ടിലേക്ക് മടങ്ങുന്നത്.
പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ സ്കൂൾ തുറക്കുന്നതോടെ വിദ്യാർത്ഥികൾക്കും ഈ ഗതികേട് സഹിക്കേണ്ടിവരും.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍