താമരശ്ശേരി വ്യാപാരി തിരഞ്ഞെടുപ്പ്: പി സി അഷറഫ് പ്രസിഡൻ്റ്, അമീർ മുഹമ്മദ് ഷാജി ജനറൽ സെക്രട്ടറി.

താമരശ്ശേരി വ്യാപാരി വ്യവസായി ഏകോപന സമിതി  താമരശ്ശേരി യൂനിറ്റ് കമ്മിറ്റി പ്രസിഡൻ്റായി പിസി അഷറഫ് അനുപമയെ തെരഞ്ഞെടുത്തു.ജനറൽ സെക്രട്ടറിയായി അമീർ മുഹമ്മദ് ഷാജിയെ നിയമിച്ചു. വോട്ടെടുപ്പിൽ  ഇരു സ്ഥാനാർത്ഥികളുടെയും പേരെഴുതിയ 285 വോട്ടു വീതവും, ഒരു ബാലറ്റിൽ അനുപമ എന്നു മാത്രവും എഴുതി. ഈ വോട്ട് അസാധുവായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ തുടർന്ന് വോട്ടെടുപ്പ് നടന്ന ഹാളിൽ ബഹളവും സംഘർഷവും ഉണ്ടായി.

തുടർന്ന് ജില്ലാ നേതൃത്വം നടത്തിയ സമവായ ചർച്ചയെ തുടർന്ന് പി.സി അഷറഫിനെ വിജയിയായി പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറി സ്ഥാനം അമീർ മുഹമ്മദ് ഷാജിക്ക് നൽകി. മറ്റു ഭാരവാഹികളെ ജില്ലാ നേതൃത്യവുമായി ചേർന്ന് തീരുമാനിക്കും. വ്യാപാരി ബൈലോപ്രകാരം ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള അധികാരം പ്രസിഡന്റിനാണ്, ഇതിൽ വിട്ടു വീഴ്ച ചെയ്താതാണ് സമവായത്തിൽ എത്തിയത്. രണ്ടു വോട്ട് അസാധുവായി. കഴിഞ്ഞ ആറു വർഷം അമീർ മുഹമ്മദ് ഷാജിയും, അതിനു മുമ്പുള്ള 32 വർഷം പി സി അഷറഫുമായിരുന്നു, സംഘടനയെനയിച്ചിരുന്നത്. 

ഇരു പക്ഷവും ബലാബലം മുന്നേറ്റം കുറിച്ചെങ്കിലും അവസാനം തുല്യ വോട്ട് ലഭിക്കുകയും ഒന്നിൽ തർക്കം ഉണ്ടാവുകയുമായിരുന്നു.തെരഞ്ഞെടുപ്പ് നടത്താനെത്തിയ സംസ്ഥാന സമിതി അംഗങ്ങളടക്കമുളളവർ ഏറെ പണിപ്പെട്ടാണ് പ്രവൃത്തകരെ ശാന്തരാക്കിയത്.സംഘർഷ സാധ്യത കണക്കിലെടുത്ത് താമരശേരി ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പൊലിസ് സ്ഥലത്തെത്തി യിരുന്നു."
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍