പരപ്പൻ പൊയിലിൽ യുവാവിന് വെട്ടേറ്റു
താമരശ്ശേരി: പരപ്പൻ പൊയിൽ മേടോത്ത് അജ്നാസിനാണ് വെട്ടേറ്റത്.രാത്രി 10.30 ഓടെ പരപ്പൻ പൊയിൽ അങ്ങാടിയിൽ വെച്ചായിരുന്നു സംഭവം.
ബന്ധുവായ മേടോത്ത് ഷാജിയാണ് കൊടുവാൾ ഉപയോഗിച്ച് വെട്ടിയതെന്ന് അജാനാസ് പറഞ്ഞു. കഴുത്തിനു നേരെ വെട്ടാൻ ശ്രമിച്ചപ്പോൾ കൈ കൊണ്ട് തടഞതിനാലാണ് കൈവിരലുകൾക്ക് വെട്ടേറ്റത്. അജ്നാസ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ദുബായിയിൽ ബിസിനസ്സ് നടത്തുന്ന അജാനാസിൻ്റെയും, ബന്ധുക്കളുടെയും പക്കൽ നിന്നും 5 വർഷം മുമ്പ് 54 ലക്ഷം രൂപ വ്യാപാരം തുടങ്ങാനെന്ന് പറഞ്ഞ് കടമായി ഷാജി വാങ്ങിയിരുന്നു, അഞ്ചു നാൾ കഴിഞപ്പോൾ അവിടെ നിന്നും ഷാജി മുങ്ങിയതായും, പലരിൽ നിന്നും കടം വാങ്ങി നൽകിയ തുക ഇതുവരെ തിരികെ നൽകാൻ സാധിച്ചില്ലെന്നും, കടക്കാർക്ക് മാതൃ സഹോദരിയുടേത് അടക്കമുള്ള ചെക്കും രേഖകളും തൽകി 5 വർഷത്തിന് ശേഷം കെ എം സി സി സഹായത്തോടെ ആദ്യമായാണ് നാട്ടിലേക്ക് വരുന്നതെന്ന് അജ്നാസ് പറഞ്ഞു.
