കൊടുവള്ളിയിൽ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിനുള്ളിൽ മരിച്ചത് കൊടുവള്ളി സ്വദേശി

കൊടുവള്ളി:കൊടുവള്ളിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു. കൊടുവള്ളി ചുണ്ടപ്പുറം സ്വദേശി ഹംസയുടെ മകൻ യൂസഫ് (25) ആണ് മരിച്ചത്. കൊടുവള്ളി എസ്.ബി.ഐയ്ക്ക് സമീപത്തുള്ള കെട്ടിടത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി. കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. തറയിൽ രക്തം വാര്‍ന്ന് കിടക്കുന്ന മൃതദേഹത്തിൻ്റെ. മുഖത്ത് മുറിവും വായയിൽ നിന്നും നുരയും പതയും വരുന്ന നിലയിലാണ്. കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍