അല അക്ഷരോത്സവ സപ്ലിമെൻ്റ് നവാസ് പൂനൂർ പ്രകാശനം ചെയ്തു.


താമരശ്ശേരി : അല സാഹിത്യ വേദി പൂനൂരിൽ നടത്തിവരുന്ന മൂന്നാമത് അക്ഷരോത്സവ
 ( പൂനൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ) ത്തിനോടനുബന്ധിച്ച് പുറത്തിറക്കിയ സ്പെഷ്യൽ സപ്ലിമെൻ്റ് പ്രമുഖ പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ നവാസ് പൂനൂർ പ്രകാശനം ചെയ്തു. സപ്ലിമെൻ്റ് എഡിറ്റർ ജാഫർ കോളിക്കൽ, എഴുത്തുകാരൻ ദിനേശ് പൂനൂർ, അക്ഷരോത്സവം സംഘാടക സമിതി ജനറൽ കൺവീനർ സി.പി. റഷീദ് പൂനൂർ, യൂറ്റ്യൂബ് വ്ളോഗർ എം.എ. സാജിദ് സംബന്ധിച്ചു.
മെയ് പതിനൊന്നിന് ആരംഭിച്ച ലിറ്ററേച്ചർ ഫെസ്റ്റിവൽ 19 ന് സമാപിക്കും. ഇന്ന് വൈകു: 5 ന് " സംഗീതമേ ജീവിതം" എന്ന വിഷയത്തിൽ ഡോ : മെഹറൂഫ് രാജ് നടത്തുന്ന പാട്ടും പറച്ചിലും തുടർന്ന് ഹസീബ് പൂനൂരും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക്കൽ മിമിക്സ് ഷോ അരങ്ങേറും. 18 ന് വൈകു: 5 ന് "പുതുജീവിതം പുതുകവിത " എന്ന വിഷയത്തിൽ കേരളത്തിലെ പ്രമുഖ പ്രഭാഷകൻ സോമൻ കടലൂർ സദസ്സിനെ അഭിസംബോധന ചെയ്യും.
15 മുതൽ 30 ശതമാനം വരെ കിഴിവിൽ കേരളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ സ്വന്തമാക്കാൻ ധാരാളം പുസ്തകപ്രേമികൾ ഫെസ്റ്റിവലിൽ വന്നു കൊണ്ടിരിക്കുന്നു. 19 ന് ഫെസ്റ്റിവൽ സമാപിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍