താമരശ്ശേരിയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ആക്രമണം

താമരശ്ശേരിയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ അക്രമം . രാത്രി 12:00 മണിയോടെ താമരശ്ശേരി പഴയ ബസ്റ്റാന്റിന്
 സമീപത്ത് വച്ചായിരുന്നു ആക്രമണം ഉണ്ടായത്.

സീറ്റില്ലാത്തതിനാൽ യാത്രക്കാരനെ മടക്കി അയച്ചതാണ് പ്രകോപനത്തിന് കാരണമായത്  കാറിലെത്തിയ അഞ്ചംഗ സംഘം മർദിച്ചെന്നാണ് ബസ് ജീവനക്കാരുടെ പരാതി . ഡ്രൈവർക്കെതിരെ ആക്രമണം തടഞ്ഞ വയനാട് സ്വദേശിയായ ഒരു യാത്രക്കാരനും പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ആരും പോലീസിൽ പരാതി നൽകിയിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍