ജൽജീവൻ മിഷൻ പൈപ്പിടൽ ജനജീവിതം ദുരിതമായി
റോഡിൽ ജൽ ജീവൻ മിഷന് വേണ്ടി പൈപ്പിടുന്നതുമൂലം റോഡിൽ യാത്ര ചെയ്യുന്നവർ ദുരിതത്തിൽ. റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ കാൽനട യാത്ര പോലും ദുഷ്കരമാണ്. ജൽ ജീവൻ പദ്ധതിയിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ പൈപ്പിടുന്ന ജോലിയും വാട്ടർ കണക്ഷനുകൾ നൽകലുമാണ് നടക്കുന്നത്.
ജൽ ജീവൻ മിഷനുവേണ്ടി റോഡരിക് കുത്തിപ്പൊളിച്ച് പൈപ്പ് സ്ഥാപിക്കുന്ന ജോലികളാണ് ഏതാനും ആഴ്ചകളായി നടന്നുവരുന്നത്. എന്നാൽ കുഴിയെടുത്തശേഷം കൃത്യമായി മൂടാൻ കരാറുകാരൻ ശ്രമിക്കുന്നില്ലെന്നാണ് ആരോപണം.
കഴിഞ്ഞദിവസങ്ങളിൽ മഴപെയ്തതോടെ മൂടിയ കുഴികളിലെ മണ്ണ് ഒലിച്ചുപോയി. താമരശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് മറ്റും നിരവധി കുട്ടികളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്.
സ്കൂൾ തുറക്കുന്നതോടെ കുട്ടികൾക്ക് യാത്ര പ്രയാസമാകും.പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍