താമരശ്ശേരി ജ്വല്ലറി കവർച്ച കേസിലെ പ്രതി നിസാർ പോക്സോ കേസിൽ അറസ്റ്റിൽ
താമരശ്ശേരി: ജ്വല്ലറി കവർച്ച കേസിലെ പ്രതി പോക്സോ കേസിൽ അറസ്റ്റിൽ.താമരശേരി റന ഗോൾഡ് ജ്വല്ലറി കവർച്ചാ കേസിലെ പ്രതി പൂനൂർ പാലന്തലക്കൽ നിസാർ (25)നെയാണ് താമരശ്ശേരി പൊലിസ് അറസ്റ്റുചെയ്തത്.
ഇയാൾ മെഡിക്കൽ കോളേജിനു സമീപം വാടകക്ക് താമസിച്ചു വരികയായാണ്. 2022 നവമ്പറിൽ ആദ്യം അതിജീവിതയുമായി പരിചയപ്പെട്ടപ്രതിപ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ നിരന്തരം ദ്രോഹിക്കുകയും, ഫോൺ മുഖാന്തിരവും പിൻതുടരുകയും അതിനു ശേഷം കഴിഞ്ഞ 18 ന് താമരശേരി കാരാടി ബസ് സ്റ്റാൻഡിൽ വെച്ച് കൈക്ക് പിടിച്ച് തടഞ്ഞുവെച്ച് ആക്രമിക്കുകയും ചെയ്‌തു എന്ന പരാതിയിൽ അന്വേഷണം നടത്തിയ ശേഷമാണ് താമരശേരി പൊലിസ് പ്രതിയെ അറസ്റ്റു ചെയ്തത്
കുന്ദമംഗലം സ്വദേശിയുടെ പരാതിയിൽ പോക്സോ കേസിൽ നേരത്തെ ഇയാളെ അറസ്റ്റു ചെയ്തിരുന്നു.മൂത്തസഹോദരനായ റാഷിദും പോക് കേസിലും പ്രതിയാണ്.
ഇവരുടെ പിതാവ് മോഷണക്കേസിൽ ജയിൽവാസമനുഭവിച്ചിരുന്നു. താമരശേരി ഡി.വൈ.എസ്.പി.എം വിനോദ് നിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസുകൾ അന്വേഷിച്ച് പ്രതികളെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍