താമരശ്ശേരിയിൽ യുവാവിന് വെട്ടേറ്റു.

താമരശ്ശേരി  ചുടലമുക്കിന് സമീപം വെച്ച് ഇന്നു പുലർച്ചെ 2.30 ന് ആയിരുന്നു സംഭവം. ശരീരമാസകലം വെട്ടേറ്റ മലപ്പുറം  അരീക്കോട് വാലില്ലാപ്പുഴ താഴെ പറമ്പ് ഹാരിസ് (45) നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിക്ക് വിധയനാക്കി. പ്രതി താമരശ്ശേരിക്ക് സമീപം വാടകക്ക് താമസിക്കുന്ന മലപ്പുറം മൊറയൂർ വാളമ്പ്രം സ്വദേശി  മുനീറിനെ  പോലീസ് അറസ്റ്റു ചെയ്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍