ഭിന്നശേഷിക്കാരുടെ മുടങ്ങി കിടക്കുന്ന ക്ഷേമ പെൻഷനും ആശാ കിരണും എത്രെയും പെട്ടെന്ന് കൊടുത്തു തീർക്കണം: ഡബ്ല്യു.ആർ.ഒ
താമരശ്ശേരി:ജീവിത ദുരിതമനുഭവിക്കുന്ന
ഭിന്നശേഷിക്കാരുടെ മുടങ്ങി കിടക്കുന്ന ക്ഷേമ പെൻഷനും ആശാ കിരണും എത്രെയും പെട്ടെന്ന് കൊടുത്തു തീർക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് വീൽ ചെയർറൈറ്റ്സ് ഓർഗനൈസേഷൻ (ഡബ്ല്യു.ആർ.ഒ) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ സഹകരണത്തോടെ മെഡിക്കൽ കോളേജ് ഐ.പി.എം. ഇമ്പം ഹാളിൽ നടന്ന സമ്മേളനം ജില്ലാ സാമൂഹ്യ നീതി ഓഫീസർ എം. അഞ്ജു മോഹൻ ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള പദ്ധതികൾ അവരിലെത്തിക്കാൻ സമൂഹത്തിൻ്റെ കൂട്ടായ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് അവർ പറഞ്ഞു.
ഭിന്നശേഷിക്കാർ നിർമ്മിച്ച അതിജീവനം കുടയുടെ ലോഞ്ചിങ് ചടങ്ങിൽ ഫറൂഖ് കോളേജ് പ്രൊഫസർ ഡോ. അബ്ദുൽ ഗഫൂർ നിർവഹിച്ചു. ചിത്രക്കാരനും ഗായകനുമായ ഷൈജു ചമലിനുള്ള വീൽചെയർ ഷുഹൈൽ ഗഫൂർ കൈമാറി.
ഉന്നത വിജയം നേടിയ ഭിന്നശേഷി പ്രതിഭകളായ ശ്രീലക്ഷ്മി.കെ.എം, ഫാത്തിമഷിഫ.പി.കെ, നയനശ്രീ.സി.പി. എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
എസ്.ഡബ്യു.എസ്. പ്രസിഡൻ്റ് ഉസ്മാൻ താമരശ്ശേരി ചടങ്ങിൽ സ്വാഗതം പറഞ്ഞു. .
ഡബ്ല്യു.ആർ.ഒ ജില്ലാ പ്രസിഡൻ്റ് മിസ്റ വാവാട് അധ്യക്ഷത വഹിച്ചു. ഉസ്മാൻ പി. ചെമ്പ്ര, അഡ്വ.ടി.പി.എ. നസീർ, ഷഫീന ഇഖ്ബാൽ, പി. ഇന്ദു, സന്തോഷ് വലിയപറമ്പ്, അബ്ദുൽ റഷീദ് പേരാമ്പ്ര, വിനോദ് താമരശ്ശേരി, ഫിറോസ് കച്ചേരിയിൽ തുടങ്ങിയവർ സംസാരിച്ചു. ബവീഷ് ബാൽ താമരശ്ശേരി നന്ദിയും പറഞ്ഞു. സ്റ്റാർ കെയർ ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും മാനിപുരം സാരംഗിയുടെ ഗാനവിരുന്നും നടന്നു. കോഴിക്കോട് സെൻ്റ് ജോസഫ്സ് ദേവഗിരി കോളേജ്, റഹ്മാനിയ സ്കൂൾ, ഐ.പി.എം. എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ വോളൻ്റിയർമാരായി പങ്കെടുത്തു.
ഭാരവാഹികളായി ബവീഷ് ബാൽ താമരശ്ശേരി (പ്രസി.), മിസ്റ വാവാട്, നഹീം.വി.കെ., മോഹനൻ അടിവാരം(വൈസ്.പ്രസി.), സന്തോഷ് വലിയപറമ്പ് (സെക്ര.), ഇന്ദു.പി. ,ഷൈജു ചമൽ (ജോ. സെക്ര.), അബ്ദുൽ റഷീദ് പേരാമ്പ്ര (ട്രഷറർ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍