മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്:ബാലുശ്ശേരിയിൽ രണ്ടുപേർ പിടിയിൽ


ബാലുശ്ശേരി: സ്വർണാഭരണമെന്ന വ്യാജേന മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ.
 
എറണകുളം വലിയ പറമ്പിൽ, വാലുമ്മൽ റോഡ്, മുണ്ടം വേലി വി.ജെ മേരി (30) വാകയാട് പുറ്റിങ്ങലത്ത് എ.പി. സുബിൻ ദാസ് (25) എന്നിവരെയാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാൻ്റ് ചെയ്തു. നടുവണ്ണൂരിലെ സിൻ വെസ്റ്റ് ഫിനാൻസ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് ഇവർ മുക്ക് വളകൾ പണയം വെച്ച് 1,12,000 രൂപ തട്ടിയെടുത്തത്.  ഇതിനുശേഷം ഇവർ പലയിടത്തും യാത്ര ചെയ്തിരുന്നു. ഒടുവിൽ എറണാകുളത്ത് വെച്ച് എസ്.ഐ. ശ്രീനിവാസൻ, സി.കെ.ബിജു, കെ.ടി. ബിജു, ടി.പി മനോജൻ, അഭിഷ എന്നീ പോലീസ് ഉദ്യോഗസ്ഥർ അറസ്റ് ചെയ്തത്. മുക്ക് പണ്ടം പണയം വെച്ച് പണം തട്ടിയെടുക്കുന്ന മാഫിയ സംഘത്തിലെ കണ്ണികളാണി വരെന്ന് പോലീസ്പറഞ്ഞു. കേസ് അന്വേഷിക്കുന്നത് ബാലുശ്ശേരി പോലീസ് ഇൻസ്പക്ടർ വേണുഗോപാലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍