അനുമോദനം നൽകി
താമരശ്ശേരി:കോരങ്ങാട് പബ്ലിക് ലൈബ്രറി ഈ വർഷത്തെ +2 SSLC LSS USS NMMS എന്നിവയിൽ ഉന്നത വിജയം നേടിയ പബ്ലിക് ലൈബ്രറിയുടെ പരിധിയിൽ പെടുന്ന 30 കുട്ടികൾക്ക് കോരങ്ങാടിന്റെ ആദ്യകാല സാമൂഹ്യ സന്നദ്ധ സാംസ്കാരിക പ്രവർത്തകനായിരുന്ന ടി പിഇബ്രാഹിം ഹാജി യുടെ ഓർമ്മക്കായി ഏർപ്പെടുത്തിയ അനുമോദനവും
ലൈബ്രറി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും എഴുത്തുകാരനുമായ അഡ്വ : ടി പി അബ്ദുൽ നസീറിന് ലൈബ്രറി നൽകുന്ന ഉപഹാരവും താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് A അരവിന്ദൻ നിർവഹിച്ചു.
പബ്ലിക് ലൈബ്രറി പ്രസിഡണ്ട് 'അഷറഫ് കോരങ്ങാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഫസീല ഹബീബ് അബ്ദുൽ ബാരി മാസ്റ്റർ ലൈബ്രറി ഭാരവാഹികളായ പിടി മുഹമ്മദ് സുബിൻ
ഹനീഫ മാസ്റ്റർ .പി ടി അബൂബക്കർ . അഡ്വ:ടി പി അബ്ദുൽ നസീർ തുടങ്ങിയവർ സംസാരിച്ചു .എ പി അബ്ദുൽ റസാഖ് രാജേഷ് കുമാർ .ഹബീബ് റഹ്മാൻ സുധീഷ് മാസ്റ്റർ . മോളി ടീച്ചർ . എൻ പി സുന്ദരൻ
ലൈബ്രറിയൻ നാരായണൻ മാസ്റ്റർ തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വം നൽകി പബ്ലിക് ലൈബ്രറി ജനറൽ സെക്രട്ടറി പി എം അബ്ദുൽ മജീദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡണ്ട്, പിടി നജീബ് നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍