വാഹനം പോയിട്ട് കാൽ നട പോലും അസാധ്യം, പ്രക്ഷോപത്തിനൊരുങ്ങി നാട്ടുകാര്‍


താമരശ്ശേരി : താമരശ്ശേരി ഗ്രാമപഞ്ചായത്ത് 
വട്ടക്കൊരു രണ്ടാം വാർഡിൽ ഉൾപ്പെട്ട റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്
വാര്‍ഡ് മെമ്പര്‍ മുതല്‍ ജില്ലാ കലക്ടറെ വരെ സമീപിച്ചെങ്കിലും പരിഹാരം കാണാതായതോടെയാണ് പ്രക്ഷോപവുമായി രംഗത്തിറങ്ങാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്.

താമരശ്ശേരി പഞ്ചാത്തിലെ മാതൃക അംഗനവാടി ഉള്‍പ്പെടെ ഇരുപത്തഞ്ചിലതികം കുടുംബങ്ങള്‍  ഉപയോഗിക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ ഗ്രാമസഭയില്‍ ചര്‍ച്ചയായെങ്കിലും പരിഹാരമാവാത്തതോടെ നാട്ടുകാര്‍ കലക്ടര്‍ക്ക് പരാതി 
 നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയും തുടർന്ന് പഞ്ചായത്ത് അധികൃതർ റോഡ് അളന്ന് രണ്ട് ലക്ഷം അനുവധിച്ചതായി അറിയിച്ചതല്ലാതെ യാതൊരു നടപടിയും ആയില്ല. 


അംഗനവാടി വിദ്യാർത്ഥികളും രക്ഷിതാക്കളും ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി കടന്ന്പോകുന്നത്. വാഹന സൗകര്യമില്ലാതായതോടെ അംഗനവാടിയിലേക്കുള്ള ഭക്ഷണ സാധനങ്ങൾ തലച്ചുമടായി കൊണ്ടുപോകേണ്ട അവസ്ഥയാണ്.കൂടാതെ കിടപ്പുരോഗികളും ഏറെ പ്രയാസപ്പെടുകയാണ്. മഴക്കാലമെത്തുന്നതോടെ കൂടുതൽ പ്രതിസന്ധിയാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.പ്രക്ഷോപത്തിൻ്റെ ആദ്യപടിയായി ഫ്ലക്സ് ബോഡ് വെച്ചതായും നടപടിയായില്ലെങ്കിൽ പ്രക്ഷോപം സങ്കടിപ്പിക്കുമെന്നും നാട്ടുകാർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍