ഭക്ഷ്യവിഷബാധ ; കോഴിക്കോട് ഒരു കുടുംബത്തിലെ നാല് പേർ ചികിത്സയിൽ

കോഴിക്കോട് ചാത്തന്നൂരാണ് നാല് പേർക്ക് ഭക്ഷ്യ വിഷബാധ സ്ഥിരീകരിച്ചത്. വെള്ളന്നൂർ സ്വദേശികളായ രാജേഷ്, ഭാര്യ ഷിംന മക്കളായ ആരാധ്യ, ആദിത് എന്നിവർ ഇന്ന് ഉച്ചക്ക് വയനാട് വൈത്തിരിയിലുള്ള ബാംബൂ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു. പിന്നീട് ഇവർക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ നാല് പേരെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍