ഹാജിമാർക്കുള്ള യാത്രയയപ്പും, ഉന്നത വിജയികൾക്കുള്ള ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.
താമരശ്ശേരി : കോളിക്കൽ പ്രദേശത്തു നിന്നും പരിശുദ്ധ ഹജ്ജ് കർമ്മത്തിനു പോകുന്നവർക്കുള്ള യാത്രയയപ്പും, എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. കോളിക്കൽ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ഐക്യു എസ് ആർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടികൾ കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് മുഹമ്മദ് മോയത്ത് ഉദ്ഘാടനം ചെയ്തു. സി.കെ. അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. ഐ. പി. മരക്കാർ സ്വാഗതം പറഞ്ഞു. പി.പി. സലാം മാസ്റ്റർ ഹജ്ജ് സന്ദേശ പ്രഭാഷണം നടത്തി. പി. എം.അബ്ദുറഹിമാൻ, കെ.വി. അബ്ദുൽ അസീസ്, എം.പി.മുഹമ്മദലി, മജീദ് മാസ്റ്റർ, സി.കെ. നിസാർ, ടി സി . മുഹമ്മദ് , പ്രസംഗിച്ചു. ആദരിക്കൽ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. കൗസർ ഉദ്ഘാടനം ചെയ്തു. . എം. പി. ശരീഫ് പനക്കോട് കരിയർ ഗൈഡൻസിന് നേതൃത്വം നൽകി . പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടരി എ.ടി. ഹാരിസ് അധ്യക്ഷത വഹിച്ചു. അഷ്റഫ് അച്ചൂർ സ്വാഗതം പറഞ്ഞു.ഷാഫി സകരിയ , മുഹമ്മദ് ഷാജി, വി.കെ. മുഹമ്മദ് മാസ്റ്റർ, മനാഫ്, ഐ.കെ. ബഷീർ ആശംസാ പ്രസംഗം നടത്തി.ഫസീല , ജംഷീന, സുഹറ, സജ്ന വി.കെ.സി, സുലൈഖ തുടങ്ങിയ വനിതാ ലീഗ് അംഗങ്ങൾ നൂറോളം വിദ്യാർഥികൾക്കുള്ള നോട്ട്ബുക്കുകൾ വിതരണം ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍