ഹാജിമാർക്ക് യാത്രയയപ്പ് നൽകി


താമരശ്ശേരി : കോളിക്കലിൽ നിന്നും ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിനു പോകുന്ന പി.എം. അബ്ദുറഹിമാൻ, ഭാര്യ സുലൈഖ എന്നിവർക്ക് സലഫി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പു നൽകി. പ്രസിഡണ്ട് ആർ.പി. അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു. പി.പി.അബ്ദുസ്സലാം മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. വി.കെ. മുഹമ്മദ് മാസ്റ്റർ, ജാഫർ കോളിക്കൽ, വി.പി. ഹുസൈൻ, വി.കെ.സുബൈർ, എ. കെ. ജാഫർ, പി.പി. അബ്ദുൽ ലത്തീഫ്, എം.പി. അഹമ്മദ്, ഒ.വി അബൂബക്കർ സംബന്ധിച്ചു.സലഫി മഹല്ല് സെക്രട്ടരി സി. കെ. നിസാർ സ്വാഗതം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍