അല അക്ഷരോത്സവം സമാപിച്ചു.

പൂനൂർ : അലസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പത്ത് ദിവസങ്ങളിലായി പൂനൂരിൽ നടത്തിവന്നിരുന്ന മൂന്നാമത് അക്ഷരോത്സവം ( പൂനൂർ ലിറ്ററേച്ചർ ഫെസ്റ്റിവൽ ) സമാപിച്ചു. താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൗദാബീവി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ദിനേശ് പൂനൂർ അധ്യക്ഷത വഹിച്ചു. പ്രമുഖ മിമിക്രി കലാകാരനും ഗായകനുമായ ഹസീബ് പൂനൂർ മുഖ്യ അതിഥിയായി. സലീം വേണാടി, എം.എ. സാജിദ്, ജാഫർ കോളിക്കൽ, വിനോദ് സായിരാഗ്, വി.കെ. ജാബിർ, പ്രസംഗിച്ചു. പൂനൂരിൻ്റെ കുട്ടാപ്പിയെ ചടങ്ങിൽ ആദരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ സി.പി. റഷീദ് പൂനൂർ സ്വാഗതവും, ട്രഷറർ കരീം മാസ്റ്റർ വി.ഒ.ടി. നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍