എസ്റ്റേറ്റ് മുക്കിൽ വിവാഹ വീട്ടിന് സമീപത്തെ അക്രമം മൂന്നുപേർ പോലീസ് അറസ്റ്റിൽ
ബാലുശ്ശേരി:19ന് ഞായറാഴ്ച പുലർച്ചെ 1:45 മണിക്ക് എസ്റ്റേറ്റ് മുക്ക് ചിറക്കലിൽ വച്ച് വിവാഹ വീട്ടിലേക്ക് വരുന്നവരുമായി അടിപിടി നടത്തുകയും സഹോദരങ്ങളെ കത്തികൊണ്ട് കുത്തി കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതികളിൽ മൂന്നു പേരെയാണ് ബാലുശ്ശേരി പോലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ് ചെയ്തു.
നല്ലളപ്പാട്ടിൽ മുനീർ , തോട്ടുംകര മുഹമ്മദ് ഷെറിൻ , പാലക്കണ്ടി ആസിഫ് മുഹമ്മദ്
എന്നിവരാണ് കൊലപാതക ശ്രമ കേസിൽ അറസ്റ്റിലായത്. മൂന്നു പേരും എസ്റ്റേറ്റ് മുക്കിലും പരിസരങ്ങളിലുമായി താമസിക്കുന്നവരാണ്.
18 ന് രാത്രി വിവാഹ വീടിനടുത്ത് സംഘർഷം ഉണ്ടെന്നറിഞ്ഞ് സ്ഥലത്തെത്തിയ ബാലുശ്ശേരി പോലീസ് സ്ഥലത്തുനിന്നും ആളുകളെ പറഞ്ഞയച്ചിരുന്നു പിന്നീടാണ് മുഹമ്മദ് ഷറിൻ്റെ കാറിൽ എത്തിയ 6 അംഗ സംഘം സഹോദരങ്ങളെ കത്തി കൊണ്ട് കുത്തിയും അടിച്ചും പരിക്കേൽപ്പിക്കുന്നത്. മാരകമായി പരിക്കു പറ്റിയ സഹോദരൻമാർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
സംഭവത്തിൽ പെട്ട മറ്റു പ്രതികൾ ഒളിവിൽ പോയിരിക്കുകയാണ് അവരെ പിടികൂടാനുള്ള ഊർജിതമായ ശ്രമം നടത്തിവരികയാണ്' ബാലുശ്ശേരി പോലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നിർദ്ദേശപ്രകാരം എസ് ഐ മാരായ നിബിൻ ജോയ്, അബ്ദുൽ റഷീദ്, മുഹമ്മദ് പുതുശ്ശേരി എസ് സി പി ഒ മാരായ മുഹമ്മദ് ജംഷീദ്, അനൂപ്, ബിജു C K. ഡ്രൈവർ ഫൈസൽ കടവത്ത് എന്നിവർ ചേർന്നാണ് പ്രതികളെ എസ്റ്റേറ്റ് മുക്കും പരിസരത്തും വെച്ച് ഇന്നലെ കസ്റ്റഡിയിലെടുത്തത്
പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു ജയിലിൽ അയച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍