പുതുപ്പാടി യിൽ അതിഥി തൊഴിലാളിയുടെ ഭാര്യയെ കാണാനില്ലെന്ന് പരാതി

പുതുപ്പാടി: പുതുപ്പാടിയിൽ അതിഥി തൊഴിലാളിയുടെ ഭാര്യയെ കാണ്മാനില്ലെന്ന് പരാതി.പുതുപ്പാടി പഞ്ചായത്ത് ബസാറിൽ ഒടുങ്ങാക്കാട് മദ്രസക്ക് സമീപം വാടകക്ക് താമസിക്കുന്ന ഉത്തര പ്രദേശ് സ്വദേശി നഫീസിന്റെ ഭാര്യ ആഫ്‌സയെയാണ് ഇന്നലെ അർദ്ധരാത്രി മുതൽ കാണാനില്ലെന്ന് കാണിച്ച് താമരശ്ശേരി പോലീസിൽ പരാതി നൽകിയത്.. ഒരു വയസ്സായ കുഞ്ഞിനെ ഉപേക്ഷിച്ചാണ് യുവതി പോയതെന്ന് നഫീസ് പറഞ്ഞു. ഒരു മാസം മുമ്പാണ് ഇവർ ജോലിക്കായി പുതുപ്പാടിയിൽ എത്തിയത്. രാത്രി പതിനൊന്നര മണിയോടെ ഇവർ റോഡിലൂടെ നടന്നുപോകുന്നത് കണ്ടതായി പ്രദേശവാസികൾ പറയുന്നു.

ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ അറിയിക്കണം

8979620 613 (നാഫിസ് ) 9544161755 ,

04952 222240 (താമരശ്ശേരി പോലീസ് സ്റ്റേഷൻ)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍