രാജീവ് ഗാന്ധി രക്തസാക്ഷി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു

താമരശ്ശേരി: രാജീവ്‌ ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനം  താമരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ      കോൺഗ്രസ്‌ ഓഫീസിൽ വെച്ച് നടന്നു.  പുഷ്പാർച്ചനയിലും പ്രതിജ്ഞയിലും നിരവധി കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.മണ്ഡലം പ്രസിഡന്റ്‌ എം സി നാസിമുദ്ധീന്റെ ആദ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെപിസിസി മെമ്പർ എ അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി.നവാസ് മാസ്റ്റർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു , ടി പി ഷരീഫ്, സുമരാജേഷ്, കദീജസത്താർ, വി കെ കബീർ,രാജേഷ് കോരങ്ങാട് എന്നിവർ രാജീവ്‌ ഗാന്ധിയെ അനുസ്മരിച്ചു സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍