കട്ടിപ്പാറ പഞ്ചായത്തിൽ നാളെ ശുചിത്വ ഹർത്താൽ

കട്ടിപ്പാറ: കട്ടിപ്പാറ പഞ്ചായത്തിൽ  നാളെ രാവിലെ 8 മുതൽ 10 മണി വരെ ശുചിത്വ ഹർത്താൽ ആചരിക്കുകയാണ്. ഗ്രാമ പഞ്ചായത്തിൽ ചേർന്ന യോഗ തീരുമാനപ്രകാരം ജനപ്രതിനിധികളുടെയും,വ്യാപാരി, വ്യവസായി,സ്ഥാപന ഉടമകളുടെയും, സന്നദ്ധ, ആരോഗ്യ, പൊതുപ്രവർത്തകരും   ചേർന്നാണ് ശുചിത്വ ഹർത്താലിലൂടെ ശുചീകരണ പ്രവൃത്തി സംഘടിപ്പിക്കുന്നത്.

കൊതുക് ജന്യ രോഗങ്ങളും, മഞ്ഞപിത്തം, ഡെങ്കിപനി അടക്കമുള്ള മറ്റ് രോഗങ്ങളും പടർന്ന് പിടിക്കുവാൻ സാധ്യതയുള്ളതിനാലാണ് മഴക്കാല പൂർവ്വ ശുചീകരണവും,മാലിന്യനിർമ്മാർജ്ജനവും നടത്തുവാൻ തീരുമാനിച്ചത്.
ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മസേന അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വീടുകളിലും മറ്റും സന്ദർശനം നടത്തി ബോധവത്ക്കരണം ചെയ്തു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കട്ടിപ്പാറ ടൗണിൽ മഴക്കാല പൂർവ്വ ശുചീകരണ ബോധവത്ക്കരണ റാലി നടത്തിയിരുന്നു

കട്ടിപ്പാറ പഞ്ചായത്തിൽ നടക്കുന്ന ശുചിത്വ ഹർത്താലിലും, തുടർ മാലിന്യമുക്ത പ്രവർത്തനങ്ങളിലും  എല്ലാവരും പങ്കാളികളാകണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് അഭ്യർത്ഥിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍