ബാലുശ്ശേരി- കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകള്‍ അനിശ്ചിത കാല സമരത്തിലേക്ക് പണിമുടക്കിന്റെ മുന്നോടിയായി നാളെ( 14-06-24-വെള്ളി)സൂചന സമരം.*
ബാലുശ്ശേരി : മാളിക്കടവിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണാത്ത ജില്ലാ ഭരണകൂടത്തിന്റെ നിലപാടിനെതിരെ ബാലുശ്ശേരി - കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസുകള്‍ വെള്ളിയാഴ്ച സൂചന പണിമുടക്ക് നടത്തും. ജൂണ്‍ മൂന്നാം തിയ്യതി ഉടമകള്‍ സമരം പ്രഖ്യാപിച്ചപ്പോള്‍ ജില്ലാ ഭരണകൂടവുമായി നടന്ന ചര്‍ച്ചയില്‍ ജൂണ്‍ അഞ്ചാം തിയ്യതി മുതല്‍ മാളിക്കടവ് റോഡിലൂടെ വലിയ വാഹനങ്ങളൊ കാറൊകടത്തിവിടുകയില്ലെന്നും ഡ്യൂട്ടിക്ക് പോലിസിനെ നിയോഗിക്കുമെന്നും കലക്ടര്‍ ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കിയതോടെ പണിമുടക്ക് മാറ്റി വെക്കുകയായിരുന്നു. എന്നാല്‍ ഒരാഴ്ച പിന്നിട്ടിട്ടും ചര്‍ച്ചയിലെ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനായില്ല. ഇതാണ് ഉടമകളെ സൂചന പണിമുടക്കിലേക്ക് നയിച്ചത്. 52 ബസുകള്‍ ഓടിയിരുന്ന ബാലുശേരി റൂട്ടില്‍ ഇപ്പോള്‍ 48 ബസുകളാണ് സര്‍വിസ് നടത്തുന്നത്.
ബാലുശേരി നിന്നും കോഴിക്കോട്ടേക്ക് ഓടി എത്താന്‍ അനുവദിക്കപ്പെട്ട സമയം ഒരു മണിക്കുറും. റോഡിന്റെ ഇരു ഭാഗവും ജല്‍ ജീവന്‍ മിഷന്‍പൈപ്പിട്ട കിടങ്ങുകളും ഗ്യാസ് ലൈന്‍പൈപ്പിന്റെ കിടങ്ങുകളും ശോച്യാവസ്ഥ പാരമ്യത്തിലെത്തിയ റോഡിലൂടെ സര്‍വിസ് നടത്തുമ്പോള്‍ ഉടമകള്‍ക്ക് നഷ്ടങ്ങളുടെ കണക്ക് മാത്രമാണെന്നും ഉടമകള്‍. ശോച്യാവസ്ഥയിലായ റോഡ് താണ്ടി മാളിക്കടവ് റോഡിലെത്തിയാല്‍ വലിയ വാഹനങ്ങളും കാറുകളും വരുത്തി വെക്കുന്ന അഴിയാകുരുക്കുകള്‍. ഒരു മണിക്കൂര്‍ കൊണ്ട് ഓടി എത്താനാവാതെ ബാലുശേരി റൂട്ടിലെബ സുകള്‍. ഇതിനിടയില്‍ടയറടക്കമുള്ള പാര്‍ട്‌സുകള്‍ വരുത്തി വെക്കുന്ന റിപ്പയറിങ് വേറെയും. മാവിളിക്കടവ് റോഡില്‍ ബസുകാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ അനിശ്ചിത കാല പണിമുടക്കിലേക്ക് നീങ്ങുമെന്നാണ് ബസ് തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ വിജയന്‍ നന്മണ്ടയും പി.കെ.ഭാസ്‌ക്കരനും പറയുന്നത്.
.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍