14 ഗ്രാം ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ .

കോഴിക്കോട് രാമനാട്ടുകര  മംഗലങ്കാട്ടുമീത്തൽ സ്വദേശി നന്ദു എ (30) വി നെയാണ് ബ്രൗൺഷുഗറുമായി പോലീസ് പിടികൂടിയത് . കോഴിക്കോട് ഡിസിപി  അനൂജ് പലിവാളിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഫറോക്ക് പോലീസും ഡാൻസാഫ് സ്കോഡും ചേർന്നാണ് പ്രതിയെ പിടികൂടിയത് . മഹാരാഷ്ട്രയിൽ നിന്നും എത്തിച്ച ബ്രൗൺഷുകർ ചെറിയ  പാക്കറ്റുകളിൽ ആക്കി വിൽപ്പന വിൽപ്പന നടത്തുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളികൾ അടക്കം ഇയാളെ ആശ്രയിക്കുന്നതായി പോലീസിന് വിവരം ലഭിച്ചു രാമനാട്ടുകര കേന്ദ്രീകരിച്ച്    ലഹരി വില്പന നടത്തുന്നവരിൽ പ്രധാനിയാണ് ഇയാൾ ഫറുഖ് SI വിനയൻ R S scpo അബുബക്കർ cpo ശാന്തനു DVR cpo യശ്വന്ത് ഡൻസാഫ് SI മനോജ് ഇളയിടത്ത് ലതീഷ്, സരുൺകുമാർ ,അഭിജിത്ത്, ദിനീഷ് , മുഹമ്മദ് മഷ്ഹൂർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍