പിതാവിന്റെ അശ്രദ്ധ; മൂന്നുവയസുകാരന്‍ ഒന്നര മണിക്കൂർ കറിനുള്ളിൽ കുടുങ്ങി


കോഴിക്കോട്:പിതാവിന്റെ അശ്രദ്ധ മൂലം മൂന്നു വയസ്സുകാരൻ കാറിനുള്ളില്‍  കുടുങ്ങി. ബാലുശ്ശേരി നന്മണ്ട - 13 ല്‍ നിർത്തിയിട്ട കാറിലാണ് സംഭവം.

ചീക്കിലോട് സ്വദേശി ഷജീറിന്റെ മകനാണ് കാറില്‍ അകപ്പെട്ടു പോയത്. കുഞ്ഞിനെ കാറിലിരുത്തി ഷജീര്‍  കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനായി ഇറങ്ങി. താക്കോല്‍ കാറില്‍ നിന്നും എടുക്കാന്‍ മറന്ന ഷജീര്‍ തിരിച്ചെത്തിയപ്പോഴേക്കും  മകന്‍ അറിയാതെ കാറിന്റെ ഡോര്‍ ലോക്ക് ചെയ്തിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി ഡോര്‍ തുറക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വിഫലമായി.  മണിക്കുറുകള്‍ക്ക് ശേഷം നാട്ടിലുള്ള സുഹൃത്ത് ഓട്ടോ റിക്ഷയില്‍ താക്കോലുമായി വന്നതോടെയാണ് കുഞ്ഞിനെ പുറത്തെടുക്കാനായത്..
.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍