ദീപ്തം 2024- 25ന് സമാരംഭമായി
താമരശ്ശേരി : ജി വി എച്ച് എസ് എസ് താമരശ്ശേരിയിൽ 2024 -25 എസ്എസ്എൽസിയുടെ വിജോത്സവം പദ്ധതിയായ ദീപ്തം കൊടുവള്ളി ബി പി സി മെഹറലി ഉദ്ഘാടനം ചെയ്തു .
പി .ടിഎ പ്രസിഡൻറ് അഷ്റഫ് കോരങ്ങാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിജയോത്സവം കൺവീനർ സജില വിഎസ് സ്വാഗതം പറഞ്ഞു. സീനിയർ അസിസ്ററൻ്റ് സജ്ന ശ്രീധരൻ ,എസ് ആർ ജി കൺവീനർ അബ്ദുൽ നാസർ , നൗഷാദ് വി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മിനി വില്യം കൃതജ്ഞത രേഖപ്പെടുത്തി. പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ശ്രീ ഷാഫി പുൽപ്പാറ മോട്ടിവേഷൻ ക്ലാസ് നയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍